പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍; നറുക്കെടുപ്പ് ഇന്നു പൂര്‍ത്തിയാകും
1599971
Wednesday, October 15, 2025 11:27 PM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു പൂര്‍ത്തിയാകും. ഇന്നലെ 16 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടന്നു. ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ നിര്‍ണയിച്ചത്. ഇതോടെ ജില്ലയിലെ 53 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി.
വാഴൂര്‍, പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഇന്നു കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടക്കും.
ജില്ലയിലെ നഗരസഭകളിലെ സംവരണ നറുക്കെടുപ്പ് ഇന്നു കളക്ടറേറ്റിലെ തൂലിക ഹാളിലാണ്.
എലിക്കുളം
പട്ടികജാതി സംവരണം: ഉരുളികുന്നം (2). സ്ത്രീ സംവരണം: ഞണ്ടുപാറ (1), വട്ടന്താനം (3), വഞ്ചിമല (8), പനമറ്റം (9), വെളിയന്നൂര്‍ (10), രണ്ടാംമൈല്‍ (12), മഹാത്മാനഗര്‍ (13), ഇളങ്ങുളം (16), മടുക്കക്കുന്ന് (17).
പള്ളിക്കത്തോട്
പട്ടികജാതി സംവരണം: പള്ളിക്കത്തോട് സെന്‍ട്രല്‍ (14). സ്ത്രീ സംവരണം: ആനിക്കാട് (4), വേരുങ്കല്‍പാറ (5), കയ്യൂരി (8), മന്ദിരം (9), കൊമ്പാറ (11), മൈലാടിക്കര (12), മുക്കാലി (13), കല്ലാടംപൊയ്ക (15).
അകലക്കുന്നം
പട്ടികജാതി സംവരണം: മണല്‍ (15). സ്ത്രീ സംവരണം: പട്യാലിമറ്റം (1), കരിമ്പാനി (4), ഇടമുള (5), കാഞ്ഞിരമറ്റം (7), ക്ടാക്കുഴി (8), ചെങ്ങളം (9), തെക്കുംതല (10), മറ്റക്കര (14).