കൂട്ടിക്കൽ പഞ്ചാ. വികസനസദസ്
1600274
Friday, October 17, 2025 4:32 AM IST
കൂട്ടിക്കൽ: പഞ്ചായത്തിന്റെ വികസനസദസ് ഇന്നു രാവിലെ പത്തിന് സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വികസനസദസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കാഞ്ഞിരപ്പള്ളി ജോയിന്റ് ബിഡിഒ ഷാനവാസ്, സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് മെംബർമാരായ അനു ഷിജു, ജോഷി മംഗലം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ സംസ്ഥാന സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനും ഭാവിയിലെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ ആരായുന്നതിനും വേണ്ടിയാണ് വികസനസദസ് സംഘടിപ്പിക്കുന്നത്.