കോട്ടയം അതിരൂപത ജൂബിലി ബൈബിള്‍ കണ്വന്ഷന് 24 മുതല്‍ ഉഴവൂരില്‍
1600280
Friday, October 17, 2025 4:38 AM IST
ഉഴവൂര്‍: കോട്ടയം അതിരൂപതയുടെ ജൂബിലി ബൈബിള്‍ കണ്വന്ഷന് 24 മുതല്‍ 27 വരെ വൈകുന്നേരം 4.30 മുതല്‍ രാത്രി ഒന്പതുവരെ ഉഴവൂര്‍ ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടക്കും.
ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ കണ്വന്ഷന് നയിക്കും. 24നു വൈകുന്നേരം അഞ്ചിനു അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, ഫാ. ജോണ്സണ് നീലാനിരപ്പേല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. രാത്രി 8.30നു ദിവ്യകാരുണ്യ ആരാധന.
25നു വൈകുന്നേരം അഞ്ചിനു വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഫാ. സൈമണ്‍ പുല്ലാട്ട്, ഫാ. റെനി കട്ടേല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 26നു വൈകുന്നേരം അഞ്ചിനു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഫാ. തോമസ് പ്രാലേല്‍, ഫാ. സാബു മാലിത്തുരുത്തേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
27നു വൈകുന്നേരം അഞ്ചിനു ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഫാ. തോമസ് ഇടത്തിപ്പറമ്പില്‍, ഫാ. സൈജു പുത്തന്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മിത്വം വഹിക്കും. 8.30നു ദിവ്യകാരുണ്യ ആരാധന. 8.45നു ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം കാര്‍മികത്വം വഹിക്കും.