വിശുദ്ധ കാര്‍ലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് ചങ്ങനാശേരിയിൽ
1599955
Wednesday, October 15, 2025 7:11 AM IST
ചങ്ങനാശേരി: സാമൂഹ്യ മാധ്യമങ്ങളും സൈബര്‍ ലോകവും സുവിശേഷപ്രഘോഷണത്തിനുള്ള മാര്‍ഗമാക്കി മാറ്റിയ വിശുദ്ധ കാര്‍ലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസിലെത്തിച്ചു. ഇറ്റലിയിലെ ഒര്‍വിയത്തോ രൂപതയുടെ ചാന്‍സലറും ഔര്‍ ലേഡി ഓഫ് ലൈറ്റ് കമ്യൂണിറ്റിയുടെ ജനറല്‍ കൗണ്‍സിലറുമായ ഫാ. ജറി കെല്ലിയില്നിന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഏറ്റുവാങ്ങി.
മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, റോമില്നിന്നുമെത്തിയ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുശേഷിപ്പ് കൈമാറിയത്.
അതിരൂപതയുടെ മാധ്യമപ്രേഷിത വിഭാഗമായ മീഡിയ വില്ലേജില്‍ നവംബര്‍ 16ന് മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ യുവദീപ്തി-എസ്വൈഎമ്മിന്റെ സഹകരണത്തോടെ പരമാവധി യുവജനങ്ങളെ പങ്കെടുപ്പിച്ച് ആഘോഷമായ പ്രതിഷ്ഠ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അതിരൂപതാ കേന്ദ്രം അറിയിച്ചു.