ജില്ലാ കായികമേള: മത്സരത്തിനിടെ വിദ്യാര്‍ഥിനിക്ക് പരിക്ക്
1600283
Friday, October 17, 2025 4:38 AM IST
പാലാ: മത്സരത്തിനിടെ വിദ്യാര്‍ഥിനിയുടെ കാലിന് പരിക്കേറ്റു. നൈസാ സെബാസ്റ്റ്യനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹൈജംപ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കാലിന് പരിക്കേറ്റത്.
ചാടുന്നതിനിടെ വലതുകാല്‍ മുട്ട് തെറ്റുകയായിരുന്നു. അടിയന്തര വൈദ്യസഹായം നല്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഭരണങ്ങാനം എസ്.എച്ച് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.