മാന്നാനം ബൈബിൾ കൺവൻഷൻ നവംബർ 19 മുതൽ 25 വരെ
1600279
Friday, October 17, 2025 4:38 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ എട്ടാമത് മാന്നാനം ബൈബിൾ കൺവൻഷൻ നവംബർ 19 മുതൽ 25 വരെ നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂരും കൺവൻഷൻ നയിക്കും.
കൺവൻഷൻ ദിനങ്ങളിലെ തിരുക്കർമങ്ങളിൽ യഥാക്രമം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷൽ ഫാ. ആന്റണി ഇളംതോട്ടം, കുടമാളൂർ സെന്റ് മേരീസ് ആർക്കിഎപ്പിസ്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്തിൽ, ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റവ.ഡോ. ജോസ് ചേന്നാട്ടുശേരി എന്നിവർ കാർമികത്വം വഹിക്കും.
കൺവൻഷനു മുന്നോടിയായുള്ള ആദ്യത്തെ ഒരുക്കധ്യാനം നാളെ വൈകുന്നേരം ആറിന് നടക്കും. നാഗമ്പടം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രം ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ ധ്യാനം നയിക്കും. കൺവൻഷൻ പന്തലിന്റെ കാൽനാട്ടു കർമം ഞായറാഴ്ച രാവിലെ 11 നുള്ള വിശുദ്ധ കുർബാനയെ തുടർന്ന് എംഎസ്ടി കോൺഗ്രിഗേഷൻ ഡയറക്ടർ ജനറൽ ഫാ. വിൻസന്റ് കദളിക്കാട്ടിൽ നിർവഹിക്കും.
കൺവൻഷന്റെ വിജയത്തിനായി മാന്നാനം ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി (മുഖ്യ രക്ഷാധികാരി), തീർഥാടന കേന്ദ്രം അസി. ഡയറക്ടർ ഫാ. റെന്നി കളത്തിൽ (സഹരക്ഷാധികാരി), ബ്രദർ മാർട്ടിൻ പെരുമാലിൽ (ചെയർമാൻ), കുഞ്ഞുമോൻ കുറുമ്പനാടം (വൈസ് ചെയർമാൻ), ജോണി കുര്യാക്കോസ്, കെ.സി. ജോയി (ജനറൽ കൺവീനർമാർ), ഫാ. ജയിംസ് മുല്ലശേരി, ഫാ. മാത്യു പോളച്ചിറ, ഫാ. ബിജു തെക്കെക്കുറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.