അവകാശ സംരക്ഷണ ജാഥ: സ്വാഗതസംഘം രൂപീകരിച്ചു
1600207
Thursday, October 16, 2025 6:56 AM IST
അതിരമ്പുഴ: കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ ജാഥക്ക് 22ന് രാവിലെ 8.45ന് ഏറ്റുമാനൂരിൽ സ്വീകരണം നൽകും. അതിരമ്പുഴ ഫൊറോനാ തല സ്വീകരണത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.
യോഗം കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ റവ.ഡോ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പള്ളിയിൽ ചേർന്ന യോഗത്തിൽ ഫൊറോനാ പ്രസിഡന്റ് ജോയി പാറപ്പുറം അധ്യക്ഷത വഹിച്ചു. ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ, ഫാ. അലൻ മാലിത്തറ,
അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ്, അതിരൂപത സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പുല്ലാട്ടുകാല, കെ.എസ്. ആന്റണി, ജോബി ചൂരക്കുളം, ഫൊറോനാ ജനറൽ സെക്രട്ടറി ബിജോ തുളിശേരിൽ, ട്രഷറർ റോബിൻ ജോസഫ്, വനിതാ കോ-ഓർഡിനേറ്റർ ലൂസി സിബി എന്നിവർ പ്രസംഗിച്ചു.
ജോർജ് കാരക്കാട്ട്, ജോബി ചൂരക്കുളം, റോബിൻ ജോസഫ്, ബിൻസി കുഴിന്തൊട്ടിയിൽ, ലൂസി സിബി, ബോബി വടാശേരി, ജോയി കാരിക്കൊമ്പിൽ, ബീന വടക്കേടം എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.