ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ തുടങ്ങി
1599978
Wednesday, October 15, 2025 11:27 PM IST
കുര്യനാട്: ആൻസ് ട്രോഫിക്കു വേണ്ടിയുള്ള 25-ാമത് അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് തുടക്കമായി. ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ അധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ കായികതാരങ്ങൾക്ക് ജേഴ്സി കൈമാറി. പ്രിൻസിപ്പൽ ഫാ. ജോബി മാത്തംകുന്നേൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ജാൻസി തോമസ്, ഫാ. വർക്കി ചക്കാലയിൽ സിഎംഐ, സിബി കുര്യൻ എന്നിവർ പ്രസംഗിച്ചു.
വിവിധ ജില്ലകളിൽനിന്നുള്ള ഇരുപതോളം ടീമുകൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിൽ 16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ നെടുങ്കുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സ്കൂളിനെ തോൽപ്പിച്ചു.