ക​ടു​ത്തു​രു​ത്തി: ഡി​സി​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ർ​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​ന്‍ തീ​ര്‍​ഥാ​ട​ന വി​ളം​ബ​ര ജാ​ഥ​യ്ക്കു ക​ടു​ത്തു​രു​ത്തി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യൂ​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഫൊ​റോ​നാ വി​കാ​രി ഫാ.​ മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, എ​സ്എം​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ.​ മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. താ​ഴ​ത്തു​പ​ള്ളി സ​ഹ​വി​കാ​രി ഫാ.​ ഏ​ബ്ര​ഹാം പെ​രി​യ​പ്പു​റം,

ക​ടു​ത്തു​രു​ത്തി അ​ഡ​റേ​ഷ​ന്‍ കോ​ണ്‍​വെ​ന്‍റ് മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ടി​ന്‍​സാ എ​സ്എ​ബി​എ​സ്, കൈ​ക്കാ​ര​ന്‍ ബേ​ബി​ച്ച​ന്‍ നി​ല​പ്പ​ന​ക്കൊ​ല്ലി, മാ​തൃ​വേ​ദി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ലീ​ന പ​ട്ടേ​രി​ല്‍, പീ​റ്റ​ര്‍ ക​ണ്ണം​വേ​ലി​ല്‍, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.