കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ തിരുനാൾ
1599946
Wednesday, October 15, 2025 7:11 AM IST
കടുത്തുരുത്തി: കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും വിശുദ്ധ യൂദാതദ്ദേവൂസിന്റെ നൊവേന തിരുനാളും 17 മുതല്‍ 26 വരെ ആഘോഷിക്കും. വിശുദ്ധ തോമാശ്ലീഹായുടെ നാമദേയത്തില്‍ 1951 ഒക്ടോബറില്‍ സ്ഥാപിതമായ കുറുപ്പന്തറ സെന്റ് തോമസ് പള്ളി 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇടവക നാമധാരി വിശുദ്ധ തോമാശ്ലീഹയ്ക്കൊപ്പംതന്നെ പ്രാധാന്യത്തോടെയാണ് പള്ളിയില്‍ ക്രിസ്തു ശിഷ്യനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാളും നൊവേനയും ആഘോഷിക്കുന്നത്.
17, 18 തീയതികളില്‍ രാവിലെ ആറിന് ജപമാല, തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. 19ന് വൈകുന്നേരം നാലിന് ജപമാല, ലദീഞ്ഞ്, പൊന്തിഫിക്കല്‍ കുര്‍ബാന, നെവേന - മാര്‍. ജോസഫ് പണ്ടാരശേരില്‍ കാര്‍മികത്വം വഹിക്കും. പരിഷ്കരിച്ച സെമിത്തേരി വെഞ്ചിരിപ്പും സ്കൂള്‍ ഹാള്‍ വെഞ്ചിരിപ്പും നടക്കും.
തുടർന്ന് ഉദ്ഘാടന സമ്മേളനം, 7.30ന് സ്നേഹവിരുന്ന്. 20 മുതൽ 25 വരെ തീയതികളില്‍ രാവിലെ ആറിന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, നെവേന എന്നിവ ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിനമായ 26ന് രാവിലെ 6.30ന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ കുര്‍ബാന - ഫാ. ലൂക്ക് കരിമ്പില്‍, സന്ദേശം - ഫാ. റോണി വെച്ചൂപ്പറമ്പില്. തുടര്‍ന്ന് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. തിരുനാളിനുള്ള ഒരുക്കം പൂര്‍ത്തിയായതായി വികാരി ഫാ. ജേക്കബ് മുല്ലൂര്‍, കൈക്കാരന്മാരായ ലൂക്കാസ് മേച്ചേരില്‍, റോയി ചെമ്പകത്തടത്തില്‍ എന്നിവര്‍ അറിയിച്ചു.