ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്റർ അടച്ചുപൂട്ടുന്നു
1600271
Friday, October 17, 2025 4:32 AM IST
കാഞ്ഞിരപ്പള്ളി: വർഷങ്ങളായി കാഞ്ഞിരപ്പള്ളി നിവാസികളുടെ മൊബൈൽ ആവശ്യങ്ങൾക്ക് ആശ്രയമായിരുന്ന ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്റർ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഇടുക്കി ജില്ലയിലെ പീരുമേട് മുതൽ കോട്ടയം ജില്ലയിലെ വാഴൂർ വരെയുള്ള ഉപഭോക്താക്കൾ ആശ്രയിക്കുന്ന ഓഫീസാണ് അടച്ചുപൂട്ടിലിലൂടെ ഇല്ലാതാകുന്നത്. ഇതുമൂലം ഉപയോക്താക്കൾക്ക് മിതമായ നിരക്കിൽ ലഭിച്ചിരുന്ന പല സേവനങ്ങൾക്കും വലിയ തുക നൽകേണ്ടി വരും.
മൊബൈലുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കും ഇനി മുതൽ കോട്ടയം ഓഫീസുമായി ബന്ധപ്പെടേണ്ടി വരും. പൊതുവേ തകർച്ചയിലായിരിക്കുന്ന ബിഎസ്എൻഎൽ എന്ന സ്ഥാപത്തെ ജനങ്ങളിൽനിന്ന് അകറ്റാനേ ഈ നീക്കം ഉപകരിക്കുയുള്ളൂവെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു.