ബ്ലോക്കുതല ക്ഷീരകര്‍ഷക സെമിനാറും സൗജന്യ കാലിത്തീറ്റ വിതരണവും
1599974
Wednesday, October 15, 2025 11:27 PM IST
കാഞ്ഞിരപ്പള്ളി: മണിമല ക്ഷീരസംഘത്തില്‍ നടന്ന ബ്ലോക്കുതല ക്ഷീരകര്‍ഷക സെമിനാറും സൗജന്യ കാലിത്തീറ്റ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് ക്ഷീരകര്‍ഷകര്‍ക്ക് 40 ലക്ഷം രൂപയുടെ അനുകൂല്യങ്ങള്‍ നല്‍കുമെന്നും 2025-26 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് വഴി പത്തു ലക്ഷം രൂപയുടെ കാലിത്തീറ്റയും 20 ലക്ഷം രൂപയുടെ മില്‍ക്ക് ഇന്‍സെന്റീവും പത്തു ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രോപകരണങ്ങളും ക്ഷീരകര്‍ഷകര്‍ക്ക് മാത്രമായി നല്‍കുമെന്ന് അജിത രതീഷ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. എമേഴ്സണ്‍ കൊള്ളിക്കുളവില്‍, ക്ഷീര വികസന ഓഫീസര്‍ ടി.എസ്. ഷിഹാബുദീന്‍, കണ്ണന് എസ്. പിള്ള, ജോമോന് പി. ജോസ്, ഷേര്‍ളി ജോയി, മധു കെ. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.