കോട്ടയം സഹോദയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം
1600272
Friday, October 17, 2025 4:32 AM IST
കാഞ്ഞിരപ്പള്ളി: ഇരുപത്തിരണ്ടാമത് കോട്ടയം സഹോദയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളില്‍ നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വര്‍ഗീസും സെന്റ് ആന്റണീസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കലും ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
കോട്ടയം സഹോദയ ജനറല്‍ സെക്രട്ടറിയും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂള്‍ പ്രിന്‍സിപ്പലുമായ ആര്.സി. കവിത അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ആലീസ് തോമസ്, കായികാധ്യാപകരായ മനോജ് ജോസ്, വി.ജി. ഉല്ലാസ് ബാബു, അധ്യാപക പ്രതിനിധി റെനി ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു. അണ്ടര്‍ 12, അണ്ടര്‍ 15, അണ്ടര്‍ 19 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് വ്യക്തിഗത സമ്മാനങ്ങള്‍ നല്‍കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റ് നാളെ സമാപിക്കും.