ബസ് മതിലിലിടിച്ച് വിദ്യാര്‍ഥികള്‍ക്കു പരിക്ക്
1599949
Wednesday, October 15, 2025 7:11 AM IST
കടുത്തുരുത്തി: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റ വിദ്യാര്‍ഥികളെ കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം.
ഞീഴൂര്‍ മാവേലില്തടത്തില് എം.പി. ലിബിയ (33), കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ വിദ്യാര്‍ഥികളായ കെഎസ് പുരം നിരപ്പേല്‍ ജോയല്‍ ജോസ് (17), കീഴൂര്‍ താന്നിച്ചുവട്ടില്‍ ബിജോമോന്‍ സജീവന് (15), വെള്ളൂര്‍ തച്ചകുഴിയില് ഗോപികമോള് (16), ഞീഴൂര്‍ മാലോലായില് അലന് ബിജു (15), മേവെള്ളൂര്‍ കോനേത്തുവമ്പേല് ആംബ്ല ജിന്സണ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളെ വൈക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓടിച്ചു പോവുകയായിരുന്ന ഇരുചക്രവാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ബസ് ഡ്രൈവര്‍ പറഞ്ഞത്. ബസിലുണ്ടായിരുന്ന അധ്യാപകര്‍ തന്നെയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.