ത​ല​യാ​ഴം:​ അം​ഗ​പ​രി​മി​ത​രാ​യ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് തൊ​ഴി​ലു​റ​പ്പി​ൽ​പ്പെ​ടു​ത്തി വ​ഴി നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​മ്പ​തി​ക​ളി​ൽനി​ന്ന് 20,000 രൂ​പ മു​ൻ​കൂട്ടി വാ​ങ്ങി​യി​ട്ടും റോ​ഡുപ​ണി ആ​രം​ഭി​ക്കാ​ത്ത​തി​നെച്ചൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കോ​ള​മെ​ത്തി.

പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​കം അ​മ്പാ​ന​പ്പ​ള്ളി കാ​ട്ടു​ത​റ ര​മേ​ശ​നും ഭാ​ര്യ​ കു​ഞ്ഞു​മ​ണി​ക്കും ക​രി​യാ​റി​ന്‍റെ തീര​ത്തു​ള്ള വീ​ട്ടി​ലേ​ക്കു വ​ഴി​യൊ​രു​ക്കാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. വീ​ൽ​ചെ​യ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ര​മേ​ശ​നും കാ​ഴ്ച​പ​രി​മി​തി​യു​ള്ള കു​ഞ്ഞു​മ​ണി​യും 20,000 രൂ​പ​ മു​ൻ​കൂ​റാ​യി ന​ൽ​കി​യി​ട്ടും പ​ണി​ തു​ട​ങ്ങാ​ത്ത​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​പിഐ, ​എഐ​വൈഎ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം പ​ഞ്ചാ​യ​ത്തി​ലെ​ത്തി പ്ര​സി​ഡ​ന്‍റി​നോ​ടും അം​ഗ​ങ്ങ​ളോ​ടും ചോ​ദി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. സി​പിഐ ​പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.​

പോ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ 17-ന് ​റോ​ഡു​പ​ണി ആ​രം​ഭി​ക്കാ​മെ​ന്ന് ധാ​ര​ണ​യാ​യി.