ജോസഫ് കൊട്ടാരം വിദ്യാഭ്യാസ അവാർഡ് സമ്മാനിച്ചു
1599942
Wednesday, October 15, 2025 7:01 AM IST
അതിരമ്പുഴ: മുതിർന്ന മാധ്യമപ്രവർത്തകനും പുറയാറ്റിടം കുടുംബയോഗം രക്ഷാധികാരിയുമായിരുന്ന ജോസഫ് കൊട്ടാരത്തിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് സമ്മാനിച്ചു. ഡിജോ റോയിസ് പൊന്നാകുഴി, മാക്സ് ടി. ടോം ആലഞ്ചേരി എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
കുടുംബയോഗം പ്രസിഡന്റ് പി.ജെ. ജോർജ് പാറശേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.പി. ദേവസ്യ അവാർഡ് ദാനം നിർവഹിച്ചു.
അഡ്വ. ജയിംസ്കുട്ടി ഓണംകുളം, ജോസ് ഇടവഴിക്കൽ, രാജു കളരിക്കൽ, ജൂലി മോഹൻ ആലഞ്ചേരി, ജോയി തുമ്പശേരിൽ, ജോർജ് സെബാസ്റ്റ്യൻ ആലഞ്ചേരി, ജോൺസൺ പറേക്കാട്ടിൽ കിഴക്കേൽ, ടി.ഡി. ജയിംസ് തോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.