കോ​ട്ട​യം: കീ​ഴു​ക്കു​ന്നി​ല്‍ എആ​ര്‍ ക്യാ​മ്പി​നു സ​മീ​പം തെ​രു​വു​നാ​യ ആ​ക്ര​മ​ണം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം നാ​ലു പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ഓ​ടി ന​ട​ന്ന് നാ​ട്ടു​കാ​രെ​യും മൃ​ഗ​ങ്ങ​ളെ​യും അ​ട​ക്കം ആ​ക്ര​മി​ച്ച നാ​യ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചാ​വു​ക​യും ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി.

നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ലോ​ളം പൂ​ച്ച​ക​ളും നാ​യ്ക്ക​ളും ച​ത്ത​താ​യും വി​വ​രം ഉ​ണ്ട്.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ദേ​ശ​ത്ത് പേ ​വി​ഷ​ബാ​ധ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി നാ​യ അ​ല​ഞ്ഞുതി​രി​യു​ന്ന​ത് നാ​ട്ടു​കാ​ര്‍ ക​ണ്ട​ത്. ഈ ​നാ​യ എആ​ര്‍ ക്യാ​മ്പി​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ആ​ദ്യം ക​ടി​ച്ച​ത്. ഇ​ത് കൂ​ടാ​തെ നാ​ട്ടു​കാ​രാ​യ ര​ണ്ടു പേ​രെ​യും ആ​ക്ര​മി​ച്ചു.

തു​ട​ര്‍​ന്നാ​ണ് പ്ര​ദേ​ശ​ത്ത് പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും ക​ടി​ച്ചു കൊ​ല്ലു​ക​യും ചെ​യ്ത​ത്.​ ഇ​തേത്തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ക​ടു​ത്ത ഭീ​തി​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നാ​യ ച​ത്ത​ത്.