നാടൻ തോക്ക് പിടികൂടി
1600273
Friday, October 17, 2025 4:32 AM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പോലീസിന്റെ നേതൃത്വത്തിൽ വെംബ്ലി ഭാഗത്ത് നടത്തിയ രാത്രി പട്രോളിംഗിനിടെ നാടൻ തോക്ക് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ വെംബ്ലി ഭാഗത്തുനിന്നു സംശയാസ്പദമായി വന്ന പിക്കപ്പ് ലോറി പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. പോലീസ് ഈ വാഹനത്തെ പിന്തുടർന്നതോടെ വാഹനത്തിൽനിന്നു നാടൻ തോക്ക് വലിച്ചെറിഞ്ഞശേഷം പ്രതികൾ പിക്കപ്പ് ലോറിയിൽ രക്ഷപ്പെട്ടു.
പെരുവന്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നമ്പർ പരിശോധിച്ചതിൽ നിന്നു തൊടുപുഴ സ്വദേശിയുടെ വാഹനമാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരുവന്താനം എസ്ഐ സതീഷ്, പോലീസ് ഉദ്യോഗസ്ഥരായ അശോക് വർഗീസ്, തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് നാടൻ തോക്ക് പിടികൂടിയത്. വിദഗ്ധ പരിശോനയ്ക്കായി തോക്ക് ഇടുക്കി എആർ ക്യാമ്പിലേക്കു മാറ്റി.