കിണറ്റിലകപ്പെട്ട മൂർഖനെ പിടികൂടി
1599448
Monday, October 13, 2025 11:40 PM IST
ഇളങ്ങുളം: എലിയുടെ പിന്നാലെ പാഞ്ഞ മൂർഖൻപാമ്പും എലിയും കിണറ്റിൽ വീണു. വനംവകുപ്പ് നിയോഗിച്ച സർപ്പ റസ്ക്യൂ ഫോഴ്സ് വോളന്റിയർ ഈരാറ്റുപേട്ട വെള്ളൂപ്പറമ്പിൽ നൗഷാദ് പാമ്പിനെ കരയ്ക്കെടുത്തു.
ഇളങ്ങുളം മലാങ്കൽ പി.ആർ. പ്രസാദിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പാമ്പ് ഞായറാഴ്ച വൈകുന്നേരം വീണത്. ചേരപ്പാമ്പാണെന്നാണ് കരുതിയത്. ഇന്നലെ രാവിലെ കിണർ തേകാൻ ആൾക്കാരെ നിയോഗിച്ചപ്പോൾ കിണറ്റിലുള്ളത് മൂർഖൻപാമ്പാണെന്ന് തിരിച്ചറിഞ്ഞു. അവർ കിണറ്റിലിറങ്ങാതെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്നാണ് സർപ്പ റസ്ക്യൂ ഫോഴ്സ് ടീമിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ നൗഷാദ് സ്ഥലത്തെത്തി മൂർഖനെ കരയിലെത്തിച്ചത്. പാന്പിനെ വനംവകുപ്പ് അധികൃതർക്കു കൈമാറി.