മാടപ്പള്ളി ഗവ. എല്‍പി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1599162
Sunday, October 12, 2025 7:15 AM IST
മാടപ്പള്ളി: ഗവൺമെന്റ് എല്‍പി സ്കൂളിനായി നിര്‍മിച്ച പുതിയ സ്കൂള്‍ കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നാടിനു സമര്‍പ്പിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, ബ്ലോക്ക് മെംബര്‍ ബിന്ദു ജോസഫ്,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ശശിധരമേനോന്‍, പഞ്ചായത്തംഗങ്ങളായ പി.എ. ബിന്സണ്, ബാബു പാറയില്‍, വി.വി. വിനയകുമാര്‍, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്. ദീപ, ജില്ലാ ഡയറ്റ് പ്രിന്‍സിപ്പല്‍ ജയ്സണ്‍ കെ. മാത്യു, ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിനു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.