കുഞ്ഞച്ചന് പങ്കുവയ്ക്കലിന്റെ മനോഹാരിത പകര്‍ന്ന പുണ്യാത്മാവ്: മാര്‍ മുരിക്കന്‍
1599216
Monday, October 13, 2025 1:18 AM IST
രാമപുരം: യേശു സാക്ഷ്യത്തിനായി പുതിയ പാത തുറന്നെടുത്ത് ദൈവസ്നേഹത്തിന്റെ പുത്തന്‍ വസന്തം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കുടിലുകളില്‍ വിരിയിക്കുകയും പങ്കുവയ്ക്കലിന്റെ മനോഹാരിത പകര്‍ന്നു നല്‍കുകയും ചെയ്ത വിശുദ്ധാന്മാവായിരുന്നു കുഞ്ഞച്ചനെന്ന് മാര്‍ ജേക്കബ് മുരിക്കന്‍.
രാമപുരം സെന്റ്് അഗസ്റ്റ്യന്‍സ് ഫൊറോനാ പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന്റെ കൊടിയേറ്റു ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹം ദരിദ്രരോടുള്ള സ്നേഹമായി പരിണമിപ്പിച്ച് നമ്മുടെ ആവശ്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് അഗസ്റ്റ്യന്‍സ് സണ്ഡേസ്കൂളിന്റെയും കടനാട് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന ഇടവകയുടെയും കുറവിലങ്ങാട് പള്ളിയുടെയും ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയുടെയും ഡിസിഎംഎസ് രാമപുരം മേഖലയുടെയും നേതൃത്വത്തില്‍ കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീര്‍ഥാടനവും നടന്നു.
16നാണ് പ്രധാന തിരുനാള്‍. അന്നേദിവസം രാവിലെ ഒന്പതുമുതല് നേര്‍ച്ചവിതരണം ഉണ്ടായിരിക്കും. 10ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 11.45ന് ഡിസിഎംഎസ് പദയാത്ര. തുടര്‍ന്നു പ്രദക്ഷിണം.