ജപമാല മഹാറാലി: കെഎസ്ആർടിസി യാത്രാസൗകര്യം
1599164
Sunday, October 12, 2025 7:15 AM IST
പൊൻകുന്നം: ആലപ്പുഴ കലവൂർ കൃപാസനത്തിൽനിന്ന് തുടങ്ങുന്ന ഒരുലക്ഷം പേരുടെ മഹാറാലിയിൽ പങ്കെടുക്കാൻ കെഎസ്ആർടിസി പൊൻകുന്നം യൂണിറ്റിൽനിന്ന് യാത്രാസൗകര്യം ഒരുക്കും.
25നു രാവിലെ ഏഴിനു മുന്പ് കൃപാസനത്തിൽ എത്തുംവിധം ബസുകൾ പുറപ്പെടും. കൃപാസനത്തിൽനിന്ന് പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചയ്ക്ക് 12ന് അർത്തുങ്കൽ ബസിലിക്കയിൽ എത്തും. മടക്കയാത്ര അർത്തുങ്കൽ പള്ളിയിൽനിന്നാണ്.
പൊൻകുന്നത്തുനിന്ന് 430 രൂപയും മുണ്ടക്കയത്തുനിന്ന് 480 രൂപയുമാണ് നിരക്ക്. ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന യാത്രയിൽ പങ്കെടുക്കാൻ 9497888032 (പൊൻകുന്നം), 9447572927 (മുണ്ടക്കയം) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.