ബേക്കർ സ്കൂളിൽ ഇന്ന് വനിതാരവം
1599148
Sunday, October 12, 2025 7:04 AM IST
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം നോര്‍ത്ത് സോണ്‍ വനിതാരവം ഇന്നു ബേക്കര്‍ സ്കൂള്‍ മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സ്ത്രീജനസഖ്യം പ്രസിഡന്റ് ഡോ. ജെസി സാറാ കോശി അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അനുഗ്രഹപ്രഭാഷണം നടത്തും.
വ്യത്യസ്ത രുചികളോടുകൂടിയ നാടന്‍ ഭക്ഷണ സാധനങ്ങളുടെ വിപണനവും കലാവിരുന്നും വനിതാരവത്തോടനുബന്ധിച്ച് നടക്കും. 1.30നു സിഎംഎസ് കോളജില്‍നിന്നു സ്ത്രീകളുടെ ബൈക്ക് റാലി ആരംഭിക്കും.
റവ. അനൂപ് ജോര്‍ജ് ജോസഫ്, റവ. ചെറിയാന് തോമസ്, റവ. ജേക്കബ് ജോണ്സണ്, റവ. നെല്‍സണ്‍ ചാക്കോ, ഡോ. സാലി ജേക്കബ്, ഗ്രേസ് നിഷാ നൈനാന് എന്നിവര്‍ പ്രസംഗിക്കും.