ചങ്ങനാശേരി-കണ്ണൂര്‍ റൂട്ടില്‍ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സർവീസ്
1599150
Sunday, October 12, 2025 7:04 AM IST
തെങ്ങണവഴി ഏറ്റുമാനൂരിന് പുതിയ ബസ്
ചങ്ങനാശേരി: ചങ്ങനാശേരി-കണ്ണൂര്‍ റൂട്ടില്‍ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും തെങ്ങണ വഴി ഏറ്റുമാനൂരിന് പുതിയ സര്‍വീസും ആരംഭിച്ചു. കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന പഴക്കം ചെന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മാറ്റിയാണ് പുതിയ പ്രീമിയം സര്‍വീസ് ആരംഭിച്ചത്.
തെങ്ങണ, പുതുപ്പള്ളി, മണര്‍കാട്, തിരുവഞ്ചൂര്‍, പേരൂര്‍ വഴിയാണ് ഏറ്റുമാനൂരിന് പുതിയ ഓർഡിനറി ബസ് സര്‍വീസ് തുടങ്ങിയത്. രാവിലെ എട്ടിന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെടുന്ന ബസ് 9.15ന് ഏറ്റുമാനൂരെത്തും. അവിടെനിന്നും 9.30ന് ചങ്ങനാശേരിക്കു പുറപ്പെടുന്ന ബസ് 10.45ന് ചങ്ങനാശേരിയില്‍ എത്തും.
വൈകുന്നേരം നാലിന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെടുന്ന ബസ് 5.15ന് ഏറ്റുമാനൂരെത്തും. 5.30ന് തിരികെ ചങ്ങനാശേരിക്കു പുറപ്പെടും. ഈ റൂട്ടില്‍ മറ്റൊരു ഓര്‍ഡിനറി ബസു കൂടി സര്‍വീസ് നടത്തുന്നുണ്ട്.
കണ്ണൂര്‍, ഏറ്റുമാനൂര്‍ ബസ് സര്‍വീസുകള്‍ ജോബ് മൈക്കിള്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, എടിഒ അഭിലാഷ്, ജോയിച്ചന്‍ പീലിയാനിക്കല്‍, സാജു മഞ്ചേരിക്കളം എന്നിവര്‍ പ്രസംഗിച്ചു.