മരങ്ങാട്ടുപിള്ളി സഹകരണബാങ്കിൽ 25 ശതമാനം ലാഭവിഹിതം
1599436
Monday, October 13, 2025 11:40 PM IST
മരങ്ങാട്ടുപിള്ളി: 2024-25 സാമ്പത്തികവര്‍ഷം മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് 104 ലക്ഷം രൂപ അറ്റലാഭം നേടിയതായും അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കുന്നതിന് പൊതുയോഗം തീരുമാനിച്ചതായും ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അറിയിച്ചു. 46.79 ലക്ഷം രൂപ ബാങ്കിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കരുതലായി നീക്കിവച്ചതിനു ശേഷമാണ് ബാങ്ക് ഈ ലാഭം കരസ്ഥമാക്കിയത്.
കാര്‍ഷിക വിലത്തകര്‍ച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ്പ എടുത്ത അംഗങ്ങള്‍ക്ക് 2.05 കോടി രൂപ പലിശ ഇളവ് റിപ്പോര്‍ട്ട് വര്‍ഷം ബാങ്ക് നല്കി. നെല്‍കൃഷി, റബര്‍ റെയിന്‍ ഗാര്‍ഡിംഗ് തുടങ്ങിയവയ്ക്ക് പലിശരഹിതമായും പശു, കോഴി വളര്‍ത്തല്‍, പച്ചക്കറി കൃഷി, കുടുംബശ്രീ എന്നിവയ്ക്ക് കുറഞ്ഞ നിരക്കിലും വിദേശജോലി, ബിസിനസ്, കച്ചവടം, ഭൂസ്വത്ത് വാങ്ങല്‍, ഭവനനിര്‍മാണം, വിവാഹം, വിദ്യാഭ്യാസം, സ്വര്‍ണപ്പണയം, തൊഴില്‍പരമായ മറ്റു സംരംഭങ്ങള്‍, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വാഹനം, വീട്ടുപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മിതമായ നിരക്കിലും വായ്പ നല്കി വരുന്നു.
36.54 കോടി രൂപ വരവും 35.5 കോടി രൂപ ചെലവും 1.04 കോടി രൂപ ലാഭവും പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം അംഗീകരിച്ചതായി ഭരണസിമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം, വൈസ് പ്രസിഡന്റ് കെ.എസ്.അജികുമാര്‍, അംഗങ്ങളായ ജോജോ കെ. ജോസ്, കെ. ജോസ് തോമസ്, എ.ജെ. സിജോമോന്‍, എ. തുളസീദാസ്, മാത്യുക്കുട്ടി ജോര്‍ജ്, ജോണി ഏബ്രഹാം, നിര്‍മല ദിവാകരന്, ആന്‍സമ്മ സാബു, ജോജിന്‍ മാത്യു എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.