വിദ്യാര്‍ഥിനികളുടെ റോഡ് സുരക്ഷാ ബോധവത്കരണം പുതുമയായി
1599166
Sunday, October 12, 2025 7:18 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൈഡ്്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. അപകടങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ റോഡ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് വിദ്യാര്‍ഥിനികള്‍ അണിനിരന്നത്.
പരിപാടികളുടെ ഉദ്ഘാടനം സെന്‍ട്രല്‍ ജംഗ്ഷനില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് നിര്‍വഹിച്ചു. ട്രാഫിക് നിയമങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു. ട്രാഫിക് എഎസ്ഐമാരായ അനില്‍കുമാര്‍, സുരേഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി തെരേസ്, ഗൈഡ്സ് ക്യാപ്റ്റന്‍ ജിജി തോമസ്, ബിജു ബെനഡിക്ട് എന്നിവര്‍ നേതൃത്വം നല്കി.