ശബരിമലയിലെ സ്വര്‍ണ കൊള്ളയ്ക്കു പിന്നിൽ ഖജനാവ് കൊള്ളയടിച്ചവര്‍: നാട്ടകം സുരേഷ്
1599415
Monday, October 13, 2025 7:07 AM IST
കുറിച്ചി: കേരളത്തിന്റെ ഖജനാവ് കാലിയാക്കി ദുര്‍ഭരണം നടത്തിയവരുടെ നിയന്ത്രണത്തിലാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയും നടന്നതെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കെഎസ്എസ്പിഎ കുറിച്ചി മണ്ഡലം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം രക്ഷാധികാരി ടി.പി. ജേക്കബ് അധ്യക്ഷനായിരുന്നു.
ടി.എസ്. സലിം മുഖ്യപ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍, പ്രസിഡന്റ് തോമസ് ഏബ്രഹാം, സെക്രട്ടറി പി.ജെ. ആന്റണി, ആര്. രാജഗോപാല്‍, അരുണ്‍ ബാബു, ഹര്‍ഷകുമാര്‍, പി.വി. സുരേന്ദ്രന്, ബി. മോഹനചന്ദ്രന്, എം.എസ്. അലിറാവുത്തര്‍, തോമസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.