സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമഗ്ര പുരോഗതി: മന്ത്രി വാസവന്
1599411
Monday, October 13, 2025 7:07 AM IST
കോട്ടയം: കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്. അയ്മനം പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്‍സ് പോളിയോ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മിനി തോമസ്, റിസോഴ്സ് പേഴ്സണ്‍ ബിലാല്‍ കെ. റാം, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍് ആര്യ രാജന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ഷാജിമോന്‍,
പഞ്ചായത്തംഗങ്ങളായ മിനി ബിജു, കെ.ആര്. ജഗദീശ്, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം രതീഷ് കെ. വാസു, പഞ്ചായത്തംഗങ്ങളായ കെ.എം. മേരിക്കുട്ടി, എസ്. രാധാകൃഷ്ണന്, ത്രേസ്യാമ്മ ചാക്കോ, സബിത പ്രേംജി, പി.വി. സുശീലന്, മിനി മനോജ്, ശോശാമ്മ എന്നിവര്‍ പങ്കെടുത്തു.