ജില്ലാ സ്കൂള്‍ കായികമേള നാളെ മുതല്‍
1599442
Monday, October 13, 2025 11:40 PM IST
പാലാ: 23-ാമത് ജില്ലാ സ്കൂള്‍ കായികമേള 15,16,17 തീയതികളില്‍ പാലാ മുനിസിപ്പല്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം ജില്ലയിലെ 13 സബ് ജില്ലകളില്‍നിന്നായി 3,800 ഓളം വിദ്യാര്‍ഥികള്‍ 97 ഇനങ്ങളില്‍ മത്സരിക്കും.
15ന് രാവിലെ മാര്‍ച്ച് പാസ്റ്റോടുകൂടി മത്സരങ്ങള്‍ ആരംഭിക്കും. ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഹണി ജെ. അലക്സാണ്ടര്‍ പതാക ഉയര്‍ത്തും. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസ് ചീരാംകുഴി, പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി, ഡിഇഒ പി. സത്യപാലന്, ജില്ലാ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ ബിജു ആന്റണി, സെക്രട്ടറി സജിമോന്‍, എന്‍.വൈ. രാജേഷ്, കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് എന്നിവര്‍ പ്രസംഗിക്കും.