കണ്ടെയ്നര്‍ ലോറി തകരാറിലായി; ഗതാഗതം തടസപ്പെട്ടു
1599158
Sunday, October 12, 2025 7:15 AM IST
കുറുപ്പന്തറ: ടൈലുമായെത്തിയ കണ്ടെയ്നര്‍ ലോറി നടുറോ ഡിൽ തകരാറിലായി. ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 8.30ന് ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ മാഞ്ഞൂര്‍ ജംഗ്ഷനു സമീപമാണ് സംഭവം.
എറണാകുളത്തുനിന്ന് ടൈലുമായെത്തിയ ലോറി മാഞ്ഞൂരിലെ സ്ഥാപനത്തിലേക്ക് കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിന്നോട്ടുരുണ്ട് റോഡിനു കുറുകെ കിടന്നു. ഇതേത്തുടര്‍ന്ന് ഇരുവശത്തും ബസുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകാനാകാത്ത അവസ്ഥയായി. പിന്നീട് രണ്ട് ജെസിബി കൊണ്ടുവന്ന് കണ്ടെയ്നര്‍ ലോറി റോഡിരികിലേക്ക് തള്ളി മാറ്റിയശേഷം 10.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.
കടുത്തുരുത്തി പോലീസും നാട്ടുകാരും ചേര്‍ന്ന് കുറുപ്പന്തറ വഴിയും കോതനല്ലൂര്‍ വഴിയും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടാണ് ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടത്.