പാ​​​​​ലാ: ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് കി​​​​​ട​​​​​ങ്ങൂ​​​​​ര്‍ ഡി​​​​​വി​​​​​ഷ​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ലു​​​​​ള്ള കി​​​​​ട​​​​​ങ്ങൂ​​​​​ര്‍, മു​​​​​ത്തോ​​​​​ലി, കൊ​​​​​ഴു​​​​​വ​​​​​നാ​​​​​ല്‍, അ​​​​​ക​​​​​ല​​​​​ക്കു​​​​​ന്നം, എ​​​​​ലി​​​​​ക്കു​​​​​ളം, മീ​​​​​ന​​​​​ച്ചി​​​​​ല്‍ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ലെ 58 പ​​​​​ഞ്ചാ​​​​​യ​​​​​ത്തു വാ​​​​​ര്‍ഡു​​​​​ക​​​​​ളി​​​​​ലാ​​​​​യി ആ​​​​​കെ​​​​​യു​​​​​ള്ള 74 അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​ക​​​​​ളി​​​​​ല്‍ ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് മെം​​​​​ബ​​​​​ര്‍ ജോ​​​​​സ്മോ​​​​​ന്‍ മു​​​​​ണ്ട​​​​​യ്ക്ക​​​​​ല്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച 10 ല​​​​​ക്ഷം രൂ​​​​​പ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് സ്മാ​​​​​ര്‍ട്ട് ടി.​​​​​വി. സ്ഥാ​​​​​പി​​​​​ച്ചു. 32 ഇ​​​​​ഞ്ചി​​​​​ന്‍റെ എ​​​​​ല്‍ഇ​​​​​ഡി സ്മാ​​​​​ര്‍ട്ട് ടി​​​​​വി​​​​​യാ​​​​​ണ് എ​​​​​ല്ലാ അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​ക​​​​​ള്‍ക്കും ന​​​​​ല്കി​​​​​യ​​​​​ത്.

ളാ​​​​​ലം ബ്ലോ​​​​​ക്കി​​​​​ലെ കൊ​​​​​ഴു​​​​​വ​​​​​നാ​​​​​ല്‍ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ 16 അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​ക​​​​​ളി​​​​​ല്‍ സ്ഥാ​​​​​പി​​​​​ച്ച സ്മാ​​​​​ര്‍ട്ട് ടി.​​​​​വി.​​​​​യു​​​​​ടെ സ്വി​​​​​ച്ച് ഓ​​​​​ണ്‍ ക​​​​​ര്‍മം 14ന് ​​​​​രാ​​​​​വി​​​​​ലെ 9.30ന് ​​​​​കൊ​​​​​ഴു​​​​​വ​​​​​നാ​​​​​ല്‍ അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​യി​​​​​ലും മു​​​​​ത്തോ​​​​​ലി പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ 17 അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​ക​​​​​ളി​​​​​ല്‍ സ്ഥാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന സ്മാ​​​​​ര്‍ട്ട് ടി​​​​​വി​​​​​സ്വി​​​​​ച്ച് ഓ​​​​​ണ്‍ ക​​​​​ര്‍മം അ​​​​​ന്നു രാ​​​​​വി​​​​​ലെ 11ന് ​​​​​ക​​​​​ട​​​​​പ്പാ​​​​​ട്ടൂ​​​​​ര്‍ അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​യി​​​​​ലും മീ​​​​​ന​​​​​ച്ചി​​​​​ല്‍ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ നാ​​​​​ല് അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​ക​​​​​ളി​​​​​ല്‍ സ്ഥാ​​​​​പി​​​​​ച്ച സ്മാ​​​​​ര്‍ട്ട് ടി.​​​​​വി.​​​​​യു​​​​​ടെ സി​​​​​ച്ച് ഓ​​​​​ണ്‍ക​​​​​ര്‍മം അ​​​​​ന്നു​​​​​ച്ച​​​​​യ്ക്ക് 12.15 ന് ​​​​​പൂ​​​​​വ​​​​​ര​​​​​ണി പ​​​​​ള്ളി അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​യി​​​​​ലും ന​​​​​ട​​​​​ത്തും.

കി​​​​​ട​​​​​ങ്ങൂ​​​​​ര്‍ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ സ്മാ​​​​​ര്‍ട്ട് ടി​​​​​വി​​​​​യു​​​​​ടെ സ്വി​​​​​ച്ച് ഓ​​​​​ണ്‍ ക​​​​​ര്‍മം അ​​​​​ന്നു​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 1.30ന് ​​​​​കു​​​​​മ്മ​​​​​ണ്ണൂ​​​​​ര്‍ അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ക്കും. അ​​​​​ക​​​​​ല​​​​​ക്കുന്നം പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ സ്മാ​​​​​ര്‍ട്ട് ടി​​​​​വി​​​​​ക​​​​​ളു​​​​​ടെ സ്വി​​​​​ച്ച് ഓ​​​​​ണ്‍ ക​​​​​ർ​​​​​മം 2.30ന് ​​​​​മു​​​​​ണ്ട​​​​​ന്‍കു​​​​​ന്ന് അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​യി​​​​​ലും എ​​​​​ലി​​​​​ക്കു​​​​​ളം പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ സ്മാ​​​​​ര്‍ട്ട് ടി​​​​​വി​​​​​ക​​​​​ളു​​​​​ടെ സ്വി​​​​​ച്ച് ഓ​​​​​ണ്‍ ക​​​​​ര്‍മം ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.30ന് ​​​​​ഉ​​​​​രു​​​​​ളി​​​​​കു​​​​​ന്നം അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​യി​​​​​ലും ന​​​​​ട​​​​​ത്തും. ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഹേ​​​​​മ​​​​​ല​​​​​ത പ്രേം​​​​​സാ​​​​​ഗ​​​​​റും ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് മെം​​​​​ബ​​​​​ര്‍ ജോ​​​​​സ്മോ​​​​​ന്‍ മു​​​​​ണ്ട​​​​​യ്ക്ക​​​​​ലും ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ര്‍വ​​​​​ഹി​​​​​ക്കും.

വി​​​​​വി​​​​​ധ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ലെ യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ അ​​​​​ഡ്വ.​​​​​ഇ.​​​​​എം. ബി​​​​​നു, ര​​​​​ഞ്ജി​​​​​ത്ത് ജി. ​​​​​മീ​​​​​നാ​​​​​ഭ​​​​​വ​​​​​ന്‍, ലീ​​​​​ലാ​​​​​മ്മ ബി​​​​​ജു, ജി​​​​​മ്മി​​​​​ച്ച​​​​​ന്‍ ഈ​​​​​റ്റ​​​​​ത്തോ​​​​​ട്ട്, സി​​​​​ന്ധു അ​​​​​നി​​​​​ല്‍കു​​​​​മാ​​​​​ര്‍, സോ​​​​​ജ​​​​​ന്‍ തൊ​​​​​ടു​​​​​ക​​​​​യി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും.