പാലാ ഡിപ്പോയ്ക്ക് പുതിയ നാലു ബസുകള്‍
1599159
Sunday, October 12, 2025 7:15 AM IST
പാലാ: ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് പുതുതായി വാങ്ങിയ നൂറു ബസുകളില്‍ നാലെണ്ണം പാലാ ഡിപ്പോയ്ക്കു ലഭിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലേക്ക് ചെറിയ ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതിനും വകുപ്പുമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി മാണി സി. കാപ്പന് എംഎല്‍എ അറിയിച്ചു.
ഇന്നലെ കുടിയേറ്റ പ്രദേശമായ പാണത്തൂര്‍ക്ക് കെഎസ്ആര്‍ടിസി ബസ് ഓടിത്തുടങ്ങി. രാത്രി 11.30നാണ് പാലായില്‍നിന്നു സര്‍വീസ്. മധ്യകേരളത്തിലെ പ്രധാന ചികിത്സാകേന്ദ്രമായ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലേക്ക് ഹൈറേഞ്ച് ഭാഗത്തുനിന്നു വരുന്ന ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ നാളെമുതല്‍ കട്ടപ്പന ഡിപ്പോയില്‍നിന്നും മൂലമറ്റം ഡിപ്പോയില്‍നിന്നും ബസുകള്‍ സര്‍വീസ് നീട്ടുന്നതിനും തീരുമാനമായിട്ടുണ്ട്.
നാളെ രാവിലെ പത്തിന് മെഡിസിറ്റി ആശുപത്രി അധികൃതരുടെ സാന്നിധ്യത്തില്‍ ബസിന് സ്വീകരണം നല്‍കും.