കാറും ബുള്ളറ്റും കൂട്ടിയിടിച്ച് വൈദികനു പരിക്ക്
1599163
Sunday, October 12, 2025 7:15 AM IST
മണിമല: കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് വൈദികനു പരിക്ക്. ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന മണിമല സെന്റ് ബേസിൽ ഇടവക വികാരി ഫാ. മാത്യു പുളിച്ചുമാക്കലിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.45 ഓടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിമല പഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിൽനിന്നു തെറിച്ചു കാറിന്റെ മുൻവശത്തേക്കു വീണ വൈദികന്റെ കാലിന് ഒടിവും കൈയ്ക്ക് പൊട്ടലും സംഭവിച്ചു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്കേറ്റ പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് വൈദികനെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽപ്പെട്ട കാർ കൊല്ലം ആയൂരിൽ നിന്നുള്ളതായിരുന്നു. കാറിൽ യുവാവും ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരുന്നുവെങ്കിലും ഇവർക്കു കാര്യമായ പരിക്കുകളില്ല.