തൃക്കൊടിത്താനം ഗവ. സ്കൂളില്‍ മള്‍ട്ടി പര്‍പ്പസ് ഹാള്‍ തുറന്നു
1599167
Sunday, October 12, 2025 7:18 AM IST
തൃക്കൊടിത്താനം: ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി ഹൈടെക്ക് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന് മെംബര്‍ മഞ്ജു സുജിത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1.40 കോടി മുടക്കി ജില്ലയിലെ വിവിധ സ്കൂളുകളില്‍ ആരംഭിച്ച സയന്‍സ് ലാബുകളുടെയും ഉദ്ഘാടനം തൃക്കൊടിത്താനം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് ബിനോയി ജോസഫ്,
ബ്ലോക്ക് പഞ്ചായത്തംഗം ടി. രഞ്ജിത്ത്, സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് വി.കെ. സുനില്‍ കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്. സുനിമോള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എ. സുനിത എന്നിവര്‍ പ്രസംഗിച്ചു.