മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ വോളി: പൈക യൂണിറ്റ് ചാമ്പ്യന്മാര്
1599186
Sunday, October 12, 2025 11:40 PM IST
പാലാ: എസ്എംവൈഎം പാലാ രൂപതയുടെയും കടനാട് ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ എസ്എംവൈഎം പൈക യൂണിറ്റ് ചാമ്പ്യന്മാരായി. കടനാട് ഫൊറോന, അരുവിത്തുറ യൂണിറ്റ് ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കൊല്ലപ്പള്ളി ഫ്ളഡ്ലിറ്റ് വോളിമ്പോള്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം കടനാട് ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ആട്ടങ്ങാട്ടില്‍ ട്രോഫികള്‍ വിതരണം ചെയ്തു. എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല തുടങ്ങിയവര്‍ നേതൃത്വം നല്കി.