അവകാശ സംരക്ഷണ യാത്രയ്ക്ക് 22ന് ചങ്ങനാശേരിയില്‍ വരവേല്പ്
1599423
Monday, October 13, 2025 7:21 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു 22ന് വൈകുന്നേരം അഞ്ചിന് ചങ്ങനാശേരിയില്‍ സ്വീകരണം നല്കാന് സംഘാടക സമിതി തീരുമാനിച്ചു.
കത്തീഡ്രല്‍ പള്ളിയില്‍ നടന്ന നേതൃസമ്മേളനം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം ആമുഖ പ്രഭാഷണം നടത്തി.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡോമിനിക്, സംഘാടക സമിതി കണ്‍വീനര്‍ സൈബി അക്കര, ഫാ. നിഖില്‍ അറയ്ക്കത്തറ, രാജേഷ് ജോണ്‍, കെ.എസ്. ആന്റണി, ബാബു വള്ളപ്പുര, സെബാസ്റ്റ്യന്‍ പുല്ലുകാട്ടുകാലാ, കുഞ്ഞുമോന് തൂമ്പൂങ്കല്, ലാലി ഇളപ്പുങ്കല്‍, ഔസേപ്പച്ചന് ചെറുകാട്, സിനി പ്രിന്‍സ്, ലിസി പവ്വക്കര, കെ.പി. മാത്യൂ, ഷാജി മരങ്ങാട്ട്, ബേബിച്ചന് പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിപാടികളുടെ വിജയത്തിനായി ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങരയുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.