മെഗാ എഡ്യു കാര്‍ണിവൽ സംഘടിപ്പിച്ചു
1599171
Sunday, October 12, 2025 10:42 PM IST
റാന്നി: പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ നേതൃത്വത്തിൽ മെഗാ എഡ്യു കാര്‍ണിവൽ സംഘടിപ്പിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനാനന്ദ തീർഥപാദസ്വാമികൾ, റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബർ പി.ബി. സതീഷ് കുമാർ, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, ഓക്സിജൻ ഗ്രൂപ്പ് ഫൗണ്ടർ സിഇഒ ഷിജോ കെ. തോമസ്, അജയ് ഹാച്ചറീസ് സിഇഒ പി.വി. ജയന് തുടങ്ങിയവർ പ്രസംഗിച്ചു.
മെഗാ എഡ്യു കാര്‍ണിവലിൽ സെന്റ് ആന്റണീസ് കോളജിലെ എഐ, റോബോട്ടിക്സ്, ഫാഷൻ ഡിസൈനിംഗ്, ഹോട്ടൽ മാനേജ്മെന്റ്, സൈക്കോളജി, സിഎംഎ, എസിസിഎ സൈബർ സെക്യൂരിറ്റി വിഭാഗങ്ങളിലെ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സമ്മേളനത്തിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 361 വിദ്യാർഥികളെയും ഹയർ സെക്കൻഡറിയിലെ 712 വിദ്യാർഥികളെയും മെമന്റോ നൽകി ആദരിച്ചു.
റവ. ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ അവാര്‍ഡ് ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസിനും റവ. ഡോ. നിരപ്പേൽ എഡ്യൂക്കേഷണൽ ഐക്കൺ ഓഫ് ദി ഇയർ അവാര്‍ഡ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ടിനും സമ്മാനിച്ചു.
സ്പാഗോ ഇന്റർനാഷണൽ സിഇഒ ബെന്നി തോമസ് നേതൃത്വം നല്കിയ മോട്ടിവേഷണൽ ക്ലാസും ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി നേതൃത്വം നൽകിയ കരിയർ ഗൈഡൻസ് ക്ലാസും നടന്നു.