കാറ്റിലും മഴയിലും നാശനഷ്ടം
1599177
Sunday, October 12, 2025 11:40 PM IST
പൊൻകുന്നം: ചിറക്കടവ്, പൊൻകുന്നം മേഖലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വീശിയടിച്ച കാറ്റിലും മഴയിലും കനത്ത നാശം. പ്രദേശത്താകെ വൈദ്യുതി വിതരണം നിലച്ചു. വീടുകൾക്ക് നാശമുണ്ട്.
ചിറക്കടവ് പടിയപ്പള്ളിൽ അമ്മുക്കുട്ടി രവീന്ദ്രന്റെ നിർമാണം പൂർത്തീകരിച്ച വീടിന്റെ മുകളിലേക്ക് മരം വീണ് ഭിത്തിയും മേൽക്കൂരയും തകർന്നു. ചിറക്കടവ് അമ്പലം ഭാഗത്ത് മരം വീണ് വൈദ്യുതി ലൈൻ പൊട്ടി. തെക്കേത്തുകവല മേഖലയിൽ മരങ്ങൾ വീണ് നാശമുണ്ട്.