വൈ​ക്കം:​ വീ​ടി​നു തീപി​ടി​ച്ച​തി​നെത്തു​ട​ർ​ന്ന് ഒ​രു മു​റി ക​ത്തി​ന​ശി​ച്ചു. കോ​വി​ല​ക​ത്തും​ക​ട​വ് മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ക​ല്ല​റ​യ്ക്ക​ൽ അ​നി​രു​ദ്ധ​ന്‍റെ വീ​ടി​നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ തീ​പി​ടി​ച്ച​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.

അ​നി​രു​ദ്ധ​നും മ​ക​നും ക്ഷേ​ത്ര​ത്തി​ൽ പോ​യ സ​മ​യം വീ​ട്ടി​ലെ ഇ​ല​ക്‌ട്രിക് ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്നു തീ ​പ​ട​രു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നാ​ട്ടു​കാ​ർ തീ ​അ​ണ​യ്ക്കാ​ൻ നോ​ക്കി​യി​ട്ട് ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീയ​ണ​ച്ച​ത്.

ഇ​രു​നി​ല വീ​ട്ടി​ലെ മു​ക​ളി​ല​ത്തെ ഒ​രു മു​റി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഭാ​ര്യ വി​ദേ​ശ​ത്താ​യ​തി​നാ​ൽ അ​നി​രു​ദ്ധ​നും മ​ക​നു​ം മാത്രമാ​ണ് വീ​ട്ടി​ൽ താ​മ​സം.