രാമപുരത്ത് ചൈല്‍ഡ് റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
1533273
Sunday, March 16, 2025 2:26 AM IST
രാമപുരം: രാമപുരം പഞ്ചായത്തില്‍ ചൈല്‍ഡ് റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ചു. മെംബര്‍മാരായ ആല്ബിന് ഇടമനശേരില്‍, സൗമ്യ സേവ്യര്‍, കെ.കെ. ശാന്താറം, മനോജ് സി. ജോര്‍ജ്, ജോഷി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വനിതാ ശിശു വികസന ജില്ലാ ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, കില റിസര്‍ച്ച് അസോസിയേറ്റ് സുകന്യ, ജീനസ്, വിദ്യാര്‍ഥികള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാലസൗഹൃദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ നടക്കുന്ന എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുക, പഞ്ചായത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിലേക്കായി വിവിധതരത്തിലുള്ള ക്ലാസുകള്‍ നല്‍കുക, കുട്ടികള്‍ മുതല്‍ 18 വയസ് വരെയുള്ള മുഴുവന്‍ ആളുകളുടെയും ഡേറ്റ കളക്ട് ചെയ്യുക എന്നിവയാണ് സെന്ററിന്റെ ഉത്തരവാദിത്വങ്ങള്‍.