സ്കൂട്ടര്‍ മോഷണം: യുവാവ് അറസ്റ്റില്‍
1515393
Tuesday, February 18, 2025 4:49 AM IST
ചങ്ങനാശേരി: സ്കൂട്ടര്‍ മോഷണക്കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുള്ളിപ്പാടം ഭാഗത്ത് മുണ്ടന്പറമ്പില് (മലപ്പുറം ചാത്തല്ലൂര്‍ ഭാഗത്ത് ഇപ്പോള്‍ താമസം) എം.പി. സുധീഷിനെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മുപ്പതിന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനിലുള്ള കടയുടെ മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ചെത്തിപ്പുഴ സ്വദേശിയായ യുവാവിന്റെ സ്കൂട്ടര്‍ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാളെ എറണാകുളം ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. എരുമേലി സ്റ്റേഷന് എസ്ഐ രാജ്മോഹന്‍, സിപിഒമാരായ സ്റ്റാന്‍ലി തോമസ്, നിയാസ്, വിഷ്ണുരാജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാളികാവ്, തേഞ്ഞിപ്പലം, മഞ്ചേരി സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.