ഭിന്നശേഷി മികവുത്സവം അറിവും സന്ദേശവും നൽകുന്നു: മാർ ജോസ് പുളിക്കൽ
1508115
Friday, January 24, 2025 11:36 PM IST
പൊൻകുന്നം: ഭിന്നശേഷി മികവുത്സവം സദ്ഗമയ ഒത്തിരിയേറെ അറിവുകളും സന്ദേശവും നൽകുന്നതാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പലതരത്തിലും ജീവിതത്തിൽ അവഗണിക്കപ്പെട്ട, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ ഒരുപാട് സാധ്യതകൾ ഉള്ളവരാണെന്നും വിലപ്പെട്ടവരാണെന്നുമുള്ള കാര്യം പലപ്പോഴും പൊതുസമൂഹം മറന്നുപോകുന്നുണ്ട്.
അവരുടെ ശേഷി കണ്ടെത്തി അവരെ വളർത്തിയെടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശാസ്ത്രീയമായ പരിശീലനപദ്ധതിയാണ് ഇവിടെ നടക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കേണ്ടവരാണെന്നും സമൂഹത്തിൽ ഇവർ പ്രധാനപ്പെട്ടവരാണെന്നുമുള്ള കാര്യം പൊതുസമൂഹവും പ്രത്യേകിച്ച് കുട്ടികൾത്തന്നെ തിരിച്ചറിയാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.