ആശാ വർക്കർമാരെയും അങ്കണവാടി അധ്യാപകരെയും ആദരിച്ചു
1493924
Thursday, January 9, 2025 11:01 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെയും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആശാ വർക്കേഴ്സിനെയും അങ്കണവാടി അധ്യാപകരെയും അനുമോദിക്കുകയും ഏകദിന ജോബ് എൻറിച്ച്മെന്റ് പ്രോഗ്രാമം സംഘടിപ്പിക്കുകയും ചെയ്തു.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം നിർവഹിച്ചു.
ഇടുക്കി ഡിഎംഒ ഡോ. സുരേഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ആശാ പ്രവർത്തകരെയും അങ്കണവാടി അധ്യാപകരെയും കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി അനുമോദിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ഇ.കെ. ഖയാസ് മുഖ്യപ്രഭാഷണം നടത്തി.
നാഷണൽ ഹെൽത്ത് മിഷൻ കൺസൾട്ടന്റ് ജിജിൽ മാത്യു, ആശാ വർക്കേഴ്സ് കോ-ഓർഡിനേറ്റർ അനിൽ ജോസഫ്, കോളജ് ചെയർമാൻ ബെന്നി തോമസ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഡയറക്ടർ ഫാ. സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ദീപു പുത്തന്‍പുരയ്ക്കല്‍, പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലമ്പള്ളി, സുമി ചെറിയാൻ, കോളജ് സെക്രട്ടറി ടിജോമോൻ ജേക്കബ്, ഫാ. ജോസഫ് വഴപ്പനാടി, ഫാ. ജോയ്സ് മൈലാടിയിൽ, കൺവീനർ അക്ഷയ് മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
സെന്റ് ആന്റണീസ് കോളജും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി ആശാ വർക്കേഴ്സിനും അങ്കണവാടി അധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന 21 ഇന പരിശീലന പരിപാടികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി. ബിഎ സക്സസ് ഫുൾ ആൻഡ് പ്രഫഷണൽ പേഴ്സൺ എന്ന വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കറും ട്രെയിനറുമായ ഡോ. ആന്റണി കല്ലമ്പള്ളിയും സൈബർ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് പ്രഫ. റിന്റാമോൾ മാത്യുവും ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഡോ. ക്രിസ്റ്റീൻ മരിയയും ക്ലാസുകൾ നയിച്ചു.
കോളജ് ഫാഷൻ ടെക്നോളജി വിഭാഗം അവതരിപ്പിച്ച ഫാഷൻ ഷോയും ബിബിഎ ഏവിയേഷൻ വിഭാഗം അവതരിപ്പിച്ച കോർപറേറ്റ് വാക്കും ചടങ്ങിൽ അരങ്ങേരി. കോളജ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഹോട്ടൽ മാനേജ്മെന്റ്, സൈക്കോളജി, സോഷ്യൽവർക്ക്, ഏവിയേഷൻ എന്നീ വിഭാഗങ്ങൾ സംഘടിപ്പിച്ച പ്രദർശനങ്ങളും ഉണ്ടായിരുന്നു.