കൊ​ടു​വേ​ലി: സ്കൂ​ൾവ​ള​പ്പി​ൽ കൃ​ഷി ചെ​യ്ത മ​ര​ച്ചീ​നി​യു​ടെ വി​ള​വെ​ടു​പ്പി​ലും സം​സ്ക​ര​ണ​ത്തി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത് കൊ​ടു​വേ​ലി സാ​ൻ​ജോ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.
കാ​ർ​ഷി​കവി​ള​ക​ളെക്കു​റി​ച്ചും വി​ള​വെ​ടു​പ്പി​നെക്കു​റി​ച്ചു​മു​ള്ള അ​റി​വ് കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഒ​ന്ന്, ര​ണ്ട് ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി കൃ​ഷി​യ​റി​വ് എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​യി ക​ർ​ഷ​കവേ​ഷ​ത്തി​ലാ​ണ് സ്കൂ​ളി​ൽ എ​ത്തി​യ​ത്. മ​ര​ച്ചീ​നി​യു​ടെ വി​ള​വെ​ടു​പ്പി​ലും തു​ട​ർ​ന്നു​ള്ള ക​പ്പവാ​ട്ട​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​വ​ർ ഭാ​ഗ​മാ​യി.