എ​രു​മേ​ലി: ച​ന്ദ​ന​ക്കു​ടം ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് അ​മ്പ​ല​പ്പു​ഴ സം​ഘ​വു​മാ​യി സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തി​നു ശേ​ഷം നൈ​നാ​ർ മ​സ്ജി​ദ് വ​ള​പ്പി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ൽ ഹ​മീ​ദ് ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മു​ദാ​യി​ക നേ​താ​ക്ക​ളും പ്ര​സം​ഗി​ക്കും. രാ​ത്രി മു​ത​ൽ പു​ല​രും​വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​ത്തി​ൽ നാ​ടൊ​ന്നാ​കെ പ​ങ്കെ​ടു​ക്കും. ദൃ​ശ്യ ക​ലാ വി​രു​ന്നു​ക​ളും നാ​ട​ൻ​ക​ല​ക​ളും മേ​ള​ങ്ങ​ളും ഇ​ശ​ൽ ഗാ​ന​മേ​ള​യും ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കും.

ഘോ​ഷ​യാ​ത്ര​യെ കൊ​ച്ച​മ്പ​ല​ത്തി​ലും വ​ലി​യ​മ്പ​ല​ത്തി​ലും പേ​ട്ട​ക്ക​വ​ല​യി​ലും പോ​ലീ​സ് സ്റ്റേ​ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി, ഉ​ൾ​പ്പ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ്, ദേ​വ​സ്വം ബോ​ർ​ഡ്, വ്യാ​പാ​രി സം​ഘ​ട​ന​ക​ള​ട​ക്കം സ്വീ​ക​രി​ക്കും.

പേട്ടതുള്ളൽ നാളെ

എ​രു​മേ​ലി: അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട് സം​ഘ​ങ്ങ​ളു​ടെ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ നാ​ളെ. അ​യ്യ​പ്പ​ഭ​ക്ത​രും വി​ശ്വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് നാ​ളെ പേ​ട്ട​തു​ള്ള​ൽ ദ​ർ​ശി​ക്കാ​ൻ എ​രു​മേ​ലി​യി​ൽ എ​ത്തു​ക.

പേ​ട്ട​തു​ള്ള​ലി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന ച​ന്ദ​ന​ക്കു​ടം ആ​ഘോ​ഷം ഇ​ന്ന് രാ​ത്രി​യി​ൽ മു​സ്‌‌​ലിം ജ​മാ​അ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

നാ​ളെ ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം മു​സ്‌‌​ലിം ജ​മാ​അ​ത്താ​ണ് ന​ട​ത്തു​ക. പേ​ട്ട​തു​ള്ള​ൽ സം​ഘ​ങ്ങ​ൾ​ക്ക് ഒ​രു ആ​ന​യെ ജ​മാ​അ​ത്തും ഒ​രു ആ​ന​യെ ദേ​വ​സ്വം ബോ​ർ​ഡും ന​ൽ​കും. മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മ​ഹ​നീ​യ കാ​ഴ്ചകൂ​ടി​യാ​ണ് പേ​ട്ട​തു​ള്ള​ൽ. അ​യ്യ​പ്പ​നും വാ​വ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​യി പേ​ട്ട​തു​ള്ള​ൽ സം​ഘ​ങ്ങ​ളെ മു​സ്‌‌​ലിം ജ​മാ​അ​ത്ത് പു​ഷ്പ​ങ്ങ​ൾ വി​ത​റി സ്വീ​ക​രി​ക്കും.

അ​യ്യ​പ്പ​ന്‍റെ മാ​തൃ​സ്ഥാ​നീ​യ​രാ​യ അ​മ്പ​ല​പ്പു​ഴ പേ​ട്ട​തു​ള്ള​ലി​ൽ ഭ​ഗ​വാ​ന്‍റെ തി​ട​മ്പേ​റ്റി​യെ​ത്തു​ന്ന ആ​ന മു​സ്‌‌​ലിം പ​ള്ളി​യി​ൽ ക​യ​റി വ​ലം​വ​യ്ക്കും. അ​മ്പ​ല​പ്പു​ഴ സം​ഘം പ​ള്ളി​യി​ൽ ക​യ​റി പ്ര​ദ​ക്ഷി​ണം വ​ച്ചി​റ​ങ്ങു​ന്ന​ത് ജ​മാ​അ​ത്ത് ന​ൽ​കു​ന്ന വാ​വ​രു​ടെ പ്ര​തി​നി​ധി​യെ ഒ​പ്പം കൂ​ട്ടി​യാണ്.

ആ​കാ​ശ​ത്ത് ശ്രീ​കൃ​ഷ്ണ പ​രു​ന്ത് വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന​ത് ക​ണ്ടാ​ണ് അ​മ്പ​ല​പ്പു​ഴ സം​ഘം പേ​ട്ട​തു​ള്ള​ൽ തു​ട​ങ്ങു​ക. ഉ​ച്ച​യ്ക്ക് വെ​ള്ളി ന​ക്ഷ​ത്രം ആ​കാ​ശ​ത്ത് ക​ണ്ടാ​ണ് അ​യ്യ​പ്പ​ന്‍റെ പി​തൃ​സ്ഥാ​നീ​യ​രാ​യ ആ​ല​ങ്ങാ​ട് സം​ഘം പേ​ട്ട​തു​ള്ള​ൽ ആ​രം​ഭി​ക്കു​ക.

വാ​വ​ർ അ​യ്യ​പ്പ​നൊ​പ്പം യാ​ത്ര​യാ​യെ​ന്ന വി​ശ്വാ​സം മു​ൻ​നി​ർ​ത്തി ആ​ല​ങ്ങാ​ട് സം​ഘം മ​സ്ജി​ദി​ൽ ക​യ​റി​ല്ലെ​ങ്കി​ലും ക​വാ​ട​ത്തി​ന് മു​മ്പി​ൽ​നി​ന്ന് ആ​ദ​ര​വ​ർ​പ്പി​ക്കും. ച​ന്ദ​ന​ക്കു​ടം, പേ​ട്ട​തു​ള​ള​ൽ മു​ൻ​നി​ർ​ത്തി വി​പു​ല​മാ​യ സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യെ​ന്ന് എ​സ്പി ഷാ​ഹു​ൽ ഹ​മീ​ദ് അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ആ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. ഗ​താ​ഗ​തം ത​ട​യാ​തെ വ​ൺ​വേ​യും നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ട്രാ​ഫി​ക് ക്ര​മീ​ക​രി​ക്കു​ക​യെ​ന്ന് പോ​ലീ​സ് അ​റിയി​ച്ചു.

എ​രു​മേ​ലി-മു​ക്കു​ഴി കാ​ന​ന​പാ​ത​യി​ൽ
നാ​ളെമു​ത​ൽ നി​രോ​ധ​നം

ക​ണ​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി എ​രു​മേ​ലി വ​ഴി​യു​ള്ള ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം. കോ​രു​ത്തോ​ട്-​മു​ക്കു​ഴി കാ​ന​ന​പാ​ത വ​ഴി നാ​ളെ മു​ത​ൽ 14 വ​രെ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല.

പേ​ട്ടതു​ള്ള​ൽ സം​ഘ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​കും ഇ​തു​വ​ഴി പ്ര​വേ​ശ​നം സാ​ധ്യ​മാ​വു​ക. വെ​ർ​ച്വ​ൽ ക്യൂ​വി​ൽ മു​ക്കു​ഴി​വ​ഴി ബു​ക്ക് ചെ​യ്ത​വ​ർ പ​മ്പ വ​ഴി ക​യ​റ​ണം. സ​ന്നി​ധാ​ന​ത്ത് ത​ങ്ങി ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്. 12 മു​ത​ൽ 15 വ​രെ പ​മ്പ ഹി​ൽ ടോ​പ്പി​ൽ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കി​യ​താ​യും ചാ​ല​ക്ക​യം, നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും പാ​ർ​ക്കിം​ഗ് എ​ന്നും മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഉ​ത്ത​ര​വെ​ന്നും ശ​ബ​രി​മ​ല എ​ഡി​എം ഡോ. ​അ​രു​ൺ എ​സ്. നാ​യ​ർ അ​റി​യി​ച്ചു.

ഇ​ന്നും നാ​ളെ​യും മ​ദ്യനി​രോ​ധ​ന​വും
ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും

എ​രു​മേ​ലി: ച​ന്ദ​ന​ക്കു​ടം, പേ​ട്ട​കെ​ട്ട് എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ഇന്നും നാ​ളെ​യും എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ൽ മ​ദ്യ​വി​ല്പ​ന നി​രോ​ധി​ച്ചെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ 11നു ​രാ​ത്രി എ​ട്ടു​വ​രെ എ​രു​മേ​ലി​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാഹു​ൽ ഹ​മീ​ദ് അ​റി​യി​ച്ചു.

പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍:

=കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു റാ​ന്നി, പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​റു​വാ​മു​ഴി പെ​ട്രോ​ൾ പ​മ്പ് ജം​ഗ്ഷ​നി​ൽ​നി​ന്ന് തി​രി​ഞ്ഞ് ഓ​രു​ങ്ക​ൽ​ക്ക​ട​വ്-​പ​താ​ലി​പ്പ​ടി (അ​മ്പ​ല​ത്തി​നു പു​റ​കു​വ​ശം) ക​രി​മ്പി​ൻ​തോ​ട് ചെ​ന്ന് മു​ക്ക​ട വ​ഴി പോ​കു​ക.

=കാ​ഞ്ഞി​ര​പ്പ​ള്ളി കു​റു​വാ​മു​ഴി ഭാ​ഗ​ത്തു​നി​ന്ന് എ​രു​മേ​ലി, മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കൊ​ര​ട്ടി പാ​ല​ത്തി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് പാ​റ​മ​ട-​മ​ഠം​പ​ടി വ​ഴി പോ​കു​ക.
=മു​ണ്ട​ക്ക​യം ഭാ​ഗ​ത്തു​നി​ന്നു റാ​ന്നി, പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്രോ​പ്പോ​സ് - എം​ഇ​എ​സ് - മ​ണി​പ്പു​ഴ വ​ന്ന് ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് ക​ന​ക​പ്പ​ലം വ​ന്നു പോ​കു​ക.

=റാ​ന്നി ഭാ​ഗ​ത്തു​നി​ന്നു കാ​ഞ്ഞി​ര​പ്പ​ള​ളി ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ക്ക​ട റ​ബ​ർ ബോ​ർ​ഡ് ജം​ഗ്ഷ​നി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ടു​തി​രി​ഞ്ഞു ചാ​രു​വേ​ലി - ക​രി​ക്കാ​ട്ടു​ർ സെ​ന്‍റ​ർ - പ​ഴ​യി​ടം- ചി​റ​ക്ക​ട​വ് വ​ഴി പോ​കു​ക.

=പ​മ്പാ​വാ​ലി ഭാ​ഗ​ത്തു​നി​ന്നു കാ​ഞ്ഞി​ര​പ്പ​ള​ളി, മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എം​ഇ​എ​സ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍​നി​ന്നു തി​രി​ഞ്ഞു പ്രോ​പ്പോ​സ് - പാ​റ​മ​ട​യി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞു പോ​കു​ക.

=പ​മ്പാ​വാ​ലി ഭാ​ഗ​ത്തു​നി​ന്നു മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എം​ഇ​എ​സ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍​നി​ന്നു തി​രി​ഞ്ഞു പ്രോ​പ്പോ​സ് - പാ​റ​മ​ട - പു​ലി​ക്കു​ന്ന് വ​ഴി പോ​കു​ക.