കാർ തടഞ്ഞ് യുവാവിനെ കയ്യേറ്റം ചെയ്ത കേസിൽ പ്രതികൾ പിടിയിൽ
1539641
Friday, April 4, 2025 11:51 PM IST
കായംകുളം: കുടുംബം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി യുവാവിനെ കയ്യേറ്റം ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാറിൽ യാത്ര ചെയ്ത പത്തിയൂർ എരുവ അൽഹന വീട്ടിൽ ഹക്കീമിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ഹക്കീമിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെ യ്ത കേസിലാണ് കായംകുളം പത്തിയൂർ എരുവ തറയിൽ പടീറ്റതിൽ ഹിഷാം (24), കായംകുളം എരുവ വലിയപറമ്പിൽ ജാസിം (21) എന്നിവർ അറസ്റ്റിലായത്.
പ്രതികൾ മോട്ടോർ സൈക്കിളിൽ കായംകുളം മുതൽ ഹക്കീമിന്റെ കാറിനെ പിന്തുടരുകയും പിന്നീട് കാറിനു മുമ്പിലായി ബൈക്ക് നിർത്തി അസഭ്യം വിളിക്കുകയും തുടർന്ന് മെഡിക്കൽ സ്റ്റോറിൽ മരുന്നുവാങ്ങാനായി പോയപ്പോൾ കാറിനു കുറുകെ ബൈക്ക് നിർത്തി ഹക്കീമിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.