വിപണനമേള സംഘടിപ്പിച്ചു
1539306
Friday, April 4, 2025 12:03 AM IST
ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് നടത്തിവരുന്ന സമുദ്ര പദ്ധതിയുടെ ഭാഗമായി കോളജ് ഇഡി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ-വസ്ത്ര-അലങ്കാര വസ്തുക്കളുടെ വിപണനമേള സംഘടിപ്പിച്ചു. സമുദ്ര യുടെ ഗുണഭോക്താക്കളായ കുടുംബശ്രീ അംഗങ്ങൾ, ചെറുകിട സംരംഭകർ തുടങ്ങിയവർ മേളയുടെ ഭാഗമായി. കോളജ് അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിതിൻ ചാക്കോ കിലുക്കൻ, ഫാ. ലിജോ കുറിയേടൻ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിജി പി തോമസ്, വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ എന്നിവര്‍ പ്രസംഗിച്ചു.