കാർത്ത്യായനിദേവീ ക്ഷേത്രക്കുളം ഇന്ന് നാടിനു സമർപ്പിക്കും
1539629
Friday, April 4, 2025 11:51 PM IST
ചേർത്തല: മണ്ണു പര്യവേക്ഷണ-മണ്ണു സംരക്ഷണ വകുപ്പ് പരമ്പരാഗത ജലസ്രോതസുകളുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ചേർത്തല കാർത്ത്യായനിദേവീ ക്ഷേത്രത്തിലെ പള്ളിക്കുളം ഇന്നു നാടിന് സമർപ്പിക്കും.
കുളത്തിനു ചുറ്റും സംരക്ഷണ ഭിത്തി കെട്ടി ഗ്രില്ല് സ്ഥാപിച്ച് സൗന്ദര്യവത്കരണത്തിനും ആറാട്ടുകുളപ്പുര ബലപ്പെടുത്തി നവീകരിക്കുന്നതിനുമായി 108.6 ലക്ഷം ചെലവഴിച്ചാണ് നവീകരണപ്രവർത്തനം നടത്തിയത്. ഇന്നു നാലിന് മന്ത്രി പി. പ്രസാദ് പള്ളിക്കുളം നാടിനു സമർപ്പിക്കും.
ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. മണ്ണു പരിവേക്ഷണ-മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടർ ഡി. ആനന്ദബോസ്, ഡയറക്ടർ സാജു കെ. സുരേന്ദ്രൻ എന്നിവർ പദ്ധതി വിശദീകരണം നടത്തും.