മൂല്യനിർണയ ക്യാമ്പുകളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
1539300
Friday, April 4, 2025 12:02 AM IST
ചേര്‍ത്തല: പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി സർക്കാർ അടിയന്തരമായി പരിഗണിക്കേണ്ട നിർദേശങ്ങളും അധ്യാപക സമൂഹം പരിഹാരം തേടുന്ന വിഷയങ്ങളും ഉയർത്തി ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ (എഫ്എച്ച്എസ്ടിഎ) നേതൃത്വത്തിൽ മൂല്യനിർണയ ക്യാമ്പുകളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ചേർത്തല ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഷേധ പരിപാടി ഡോ. അനിൽ കണ്ടമംഗലം ഉദ്ഘാടനം ചെയ്തു. അജു പി. ബഞ്ചമിൻ അധ്യക്ഷത വഹിച്ചു. ജോസ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ബിജി ദാമോധരൻ, ഷമ്മി ജോസഫ്, പി.എം. എസ്തപ്പാൻ, ബേബി ധന്യ, ആര്.എലിസബത്ത്, സോഫിയ അൻസാരി, എസ്. നീത, ഫൗസ്റ്റിന ഇ ഫ്രാൻസിസ്, ഡീന ജോസഫ്, ആര്. സനുജ, സി.വി. അനിറ്റ തുടങ്ങിയവർ പ്രസംഗിച്ചു.