ആ​ല​പ്പു​ഴ: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ലി​യ നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ൽ​ത്തീ​രം ചു​റ്റി കു​രി​ശി​ന്‍റെ വ​ഴി ന​ട​ന്നു. വൈ​കു​ന്നേ​രം 5.30നു​ള്ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം ബി​സി​ന​സ് സെ​ന്‍റ​ർ ടീം ​അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി തു​മ്പോ​ളി ക​ട​ൽ​ത്തീ​രം ചു​റ്റി ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.